---
title: "എച്ച്ആർസി പി സി വയനാട്ടിൽ സൗജന്യ നീറ്റ് പരിശീലനം; അസ്സീസി ആശ്രമത്തിൽ ഓഗസ്റ്റ് 1 മുതൽ ക്ലാസുകൾ"
english_title: "HRCPC Free NEET Coaching in Wayanad at Assisi Ashram from August 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375220/hrcpc-free-neet-coaching-wayanad-assisi-ashram-2026`"
published_at: "2026-07-29T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a694693d1f83_1000199742.jpg"
keywords: ["HRCPC", "Free NEET Coaching", "Wayanad", "Assisi Ashram", "Mananthavady"]
---

# എച്ച്ആർസി പി സി വയനാട്ടിൽ സൗജന്യ നീറ്റ് പരിശീലനം; അസ്സീസി ആശ്രമത്തിൽ ഓഗസ്റ്റ് 1 മുതൽ ക്ലാസുകൾ

> **Lead Summary:** **മാനന്തവാടി**: നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വയനാട് ജില്ലയിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന കമ്മറ്റി അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂർ അസ്സീസി ആശ്രമം സ്കൂളിൽ ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. 50 പെൺകുട്ടികൾക്കാണ് പ്രവേശനം.

## Article Content

**മാനന്തവാടി**: നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വയനാട് ജില്ലയിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന കമ്മറ്റി അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂർ അസ്സീസി ആശ്രമം സ്കൂളിൽ ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. 50 പെൺകുട്ടികൾക്കാണ് പ്രവേശനം.

അസ്സീസി ആശ്രമത്തിൽ ഒരുക്കിയ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രീതിയിലാണ് പരിശീലനം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക. വിദ്യാർത്ഥിനികൾക്ക് ഭക്ഷണത്തിൻ്റെ പണം മാത്രം നൽകിയാൽ മതി.

കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ സീറ്റ് ലഭിക്കാത്തവർക്ക് റീ-റിപ്പീറ്റ് ചെയ്യാനും സൗജന്യ അവസരം ഉണ്ടായിരിക്കും. അഡ്മിഷൻ നിലവിൽ തുടരുകയാണ്. വാർത്താ സമ്മേളനത്തിൽ എച്ച്ആർസി പി സി സംസ്ഥാന പ്രസിഡൻ്റ് പി ജെ ജോൺ മാസ്റ്റർ, സെക്രട്ടറി കെ രാധാകൃഷ്ണൻ മാസ്റ്റർ, കുഞ്ഞുമോൻ ജോസഫ്, ജില്ലാ ഭാരവാഹികളായ സഫിയ കെ, റീന സുരേന്ദ്രൻ, ഷിജു ജോസ് എന്നിവർ പങ്കെടുത്തു.

*അഡ്മിഷൻ വിവരങ്ങൾക്ക്:* 8078178052, 9447433794

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375220/hrcpc-free-neet-coaching-wayanad-assisi-ashram-2026`)